Girl subdued the assailant
ഉപദ്രവിക്കാൻശ്രമിച്ച യുവാവിനെ പിടികൂടി പൊലീസിനെ ഏൽപ്പിച്ച് പെൺകുട്ടി. കോഴിക്കോടാണ് സംഭവം കോഴിക്കോട് നഗരത്തിലെ റഹ്മാനിയ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനി ലക്ഷ്മി സജിത്തിനും സുഹൃത്തുക്കൾക്കുമാണ് ദുരനുഭവമുണ്ടായത്. രാവിലെ സുഹൃത്തുക്കൾക്കൊപ്പം ലക്ഷ്മി സ്ക്കൂളിലേക്ക് പോകുന്ന വഴി ഒരാൾ ലക്ഷ്മിയുടെ ദേഹത്തു തട്ടി കടന്നു പോകുകയായിരുന്നു. ആരെന്നറിയാൻ തിരിഞ്ഞു നോക്കിയപ്പോൾ ഇതേ ആൾ സുഹൃത്തായ മറ്റൊരു പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിക്കുന്നതു കണ്ടു. പെൺകുട്ടി കുതറി മാറി.